പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം ഒഴുകുപാറ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5വരെ ശ്രീനാരായണ ഗുരുദേവ കൃതിയായ ജനനീനവരത്നമഞ്ജരിയെ ആസ്പദമാക്കി പഠന ക്ളാസ് നടക്കും.
കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ക്ലാസ് നയിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.
യൂണിയൻ സെക്രട്ടറി വിജയകുമാർ, വൈസ് പ്രസിഡന്റ് സജീവ്, യൂണിയൻ കൗൺസിലർ സുജയ് കുമാർ, വനിതാസംഘം പ്രസിഡന്റ് ഷൈലജ, സെക്രട്ടറി സുശീല എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് നന്ദിയും പറയും.
ഗുരുദേവകൃതികൾ നാടൊട്ടുക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിറുത്തിയാണ് പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.