കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ സെമിനാരി വിദ്യാർത്ഥി മരിച്ചു. കിഴക്കേതെരുവ് വലിയവീട്ടിൽ പി. എ മാത്യുവിന്റെയും ലിസി മാത്യുവിന്റെയും മകൻ അലക്സ് മനു മാത്യുവാണ് (28) മരിച്ചത്. ഇന്നലെ രാത്രി 7ന് കിഴക്കേതെരുവിനും ചെങ്ങമനാടിനും ഇടയിൽ സ്വന്തം വീടിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ പിന്നിൽനിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു. തെറിച്ചുവീണ അലക്സ് മനു ബസിനടിയിൽ പെട്ടാണ് മരിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.തിരുവനന്തപുരം മലങ്കര കത്തോലിക്ക സെമിനാരി വിദ്യാർത്ഥിയാണ് അലക്സ് മനു. തെരേസ മാത്യു സഹോദരിയാണ്.