paravur
പരവൂർ സംഗീതസഭയുടെ വാർഷിക സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, മുൻ മന്ത്രി സി.വി. പത്മരാജൻ, ശ്രീകുമാരൻ തമ്പി, പരവൂർ മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് എന്നിവർ സമീപം

പരവൂർ: പരവൂർ സംഗീതസഭയുടെ രണ്ടാമത് വാർഷിക സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരവൂർ എസ്.ആർ.എൻ.വി.ആർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സജി അരങ്ങ് അദ്ധ്യക്ഷത വഹിച്ചു. സംഗീതസഭയുടെ പ്രഥമ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻതമ്പിക്ക് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ കൈമാറി. മുൻ മന്ത്രി സി.വി. പത്മരാജനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. പി.എസ്. ജയചന്ദ്രൻ, രവിമേനോൻ, നെടുങ്ങോലം രഘു, മധു, എസ്. ജയ, പ്രദീപ് ജി. കുറുമണ്ടൽ, ഉണ്ണി, എം.എസ്. ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനസന്ധ്യയും നടന്നു.