കരുനാഗപ്പള്ളി: കേരളപ്പിറവി ദിനമായ ഇന്നലെ കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂൾ കേരവൃക്ഷത്തിന്റെ മഹത്യം വിളിച്ചോതുന്ന എക്സിബിഷൻ സംഘടിപ്പിച്ചത് കൗതുകമായി. നാട്ടിൽ നിന്ന് അന്യമാകുന്ന പഴമയുടെ സന്ദേശം പുതിയ തലമുറയ്ക്ക് പകർന്ന് നൽകുകയാണ് എക്സിബിഷന്റെ ലക്ഷ്യമെന്ന് സംഘാടർ പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന എക്സിബിഷനിൽ തെങ്ങിന്റെ വളർച്ചാ ഘട്ടം, തെങ്ങിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, തേങ്ങയിൽ നിന്നുള്ള ഭക്ഷണങ്ങൾ, തെങ്ങിൽ നിന്നുള്ള ഉൽപ്പാദന-ഉപയോഗ സാധനങ്ങൾ, തെങ്ങോലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള മേള വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. കേരവൃക്ഷപ്പെരുമ എക്സിബിഷൻ രക്ഷാകർത്താക്കളുടെ പ്രതിനിധി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ആർ. സനജൻ അദ്ധ്യക്ഷത വഹിച്ചു. ചാച്ചാജി ഫൗണ്ടേഷൻ അംഗം ചൂളൂർ ഷാനി, അദ്ധ്യാപകരായ സുബിയ, അൻസി എന്നിവർ സംസാരിച്ചു.
9