thamaraseri
താമരശ്ശിയെ കുണ്ടറ പൊലീസ് സംഘം ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ

കൊല്ലം: കുണ്ടറ ടൗണിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞ താമരശ്ശി എന്ന് പേരിലറിയപ്പെടുന്ന വയോധികയെ കുണ്ടറ പൊലീസിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. അവ്യക്തമായി തമിഴ് പറയുന്ന ഇവർ ചിലപ്പോൾ അക്രമാസക്തയായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുണ്ടറ എസ്.ഐ വിദ്യാധിരാജിന്റെ ശുപാർശപ്രകാരം എ.എസ്.ഐമാരായ ജെ. ഷാജഹാൻ, സുധീർ, സി.പി.ഒമാരായ ഡി. മേഴ്‌സി, എഫ്. ലീലാമ്മ, ജി. ഗണേഷ്‌കുമാർ എന്നിവർ താമരശ്ശിയെ ഗാന്ധിഭവനിൽ എത്തിച്ചു. ഗാന്ധിഭവൻ അധികൃതർ ഇവരെ ചികിത്സയ്ക്കായി പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.