കൊല്ലം: വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വനിതാ കമ്മിഷൻ പിരിച്ചുവിടുക, കേസ് അട്ടിമറിച്ച കേസിലെ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ ഒത്താശ ചെയ്ത പൊലീസിനെയും പ്രതികളായ സി.പി.എമ്മുകാരെയും ന്യായീകരിക്കുന്ന മന്ത്റിമാരായ കെ.കെ. ശൈലജയ്ക്കും മേഴ്സിക്കുട്ടിഅമ്മയ്ക്കും അമ്മ മനസിന്റെ ആർദ്റത നഷ്ടമായെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഭരണഘടനാ ഉത്തരവാദിത്വം മറന്ന് സി.പി.എം നേതാവായി അധഃപതിച്ചു. വനിതാ മന്ത്റിമാരും ജോസഫൈനും രാജിവച്ച് സ്ത്രീ സമൂഹത്തോട് നീതി പുലർത്തണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, സംസ്ഥാന ഭാരവാഹികളായ യു. വഹീദ, എൽ.കെ. ശ്രീദേവി, ലത സി. നായർ, ഡി.സി.സി ഭാരവാഹികളായ ജെയിൻ ആൻസിൽ ഫ്രാൻസിസ്, സിസിലി സ്റ്റീഫൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ തങ്കമണി ചിതറ, സുനിത നിസാർ, ഹംസത്ത് ബീവി, ശാന്തിനി ശുഭദേവൻ, ജയലക്ഷ്മി ദത്തൻ, ബ്രിജിത്ത്, മാരിയത്ത് ടീച്ചർ, സുനിത കുമാരി, സി. സുവർണ, സുവർണ കുമാരി അമ്മ, ശ്യാമള സുഗതൻ, ജാസ്മിൻ, മഞ്ചു, റഹുമത്ത് ദിലീപ്, സരസ്വതി അമ്മ, സജ്മ ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഗീത ശിവൻ, സെവന്തി കുമാരി, ആർ. രശ്മി, ഷീജ രാധാകൃഷ്ണൻ, ബേബി സലീന, ഗീത ജോർജ്, ജുമൈലത്ത് ബീവി, വിമല ജർമിയാസ്, ജലജകുമാരി, ഗീത സുഗുണൻ, സുജ എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.