ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് മുസ്ലിം കോ ഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും സമ്മേളനവും നടത്തി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള നീതി നിഷേധം അവസാനിപ്പിക്കുക, കാശ്മീരിൽ ജനാധിപത്യം പുന:സ്ഥാപിക്കുക, അബ്ദുൽ നാസർ മഅദനിക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടന്ന റാലി ചക്കുവള്ളി ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം കാളയാർ വി.എച്ച് അലിയാർ മൗലവി ഉദ്ഘാടനം ചെയ്തു. പുരക്കുന്നിൽ അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെ. അബ്ദുൽ റഷീദ് മൗലവി, എ. അബ്ദുൽ സത്താർ, ഡോ. തൻവീർ, അഹമ്മദ് കബീർ അമാനി, കബീർ പോരുവഴി ,വൈ .എ. സമദ് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഹുസൈൻ മൗലവി സ്വാഗതവും അർത്തിയിൽ അൻസാരി നന്ദിയും പറഞ്ഞു.