എറണാകുളം: പാലാരിവട്ടം കളവത്തു റോഡിൽ കാർത്തികയിൽ പരേതനായ അഡ്വ. കെ.കെ. വിജയരാഘവന്റെ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ സെയിൽസ് ടാക്സ്) ഭാര്യ പി. രത്നാബായി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: ഡോ.വി. പ്രമോദ് (റിട്ട. പ്രൊഫസർ കുസാറ്റ്), കെ.വി മീര (റിട്ട. അദ്ധ്യാപിക), ഡോ.കെ.വി താര (റിട്ട. സംസ്കൃത വിഭാഗം മേധാവി എസ്.എൻ കോളേജ് കൊല്ലം). മരുമക്കൾ: മായാപ്രമോദ്, എൻ. റോബ്സൺ (റിട്ട. സുപ്രണ്ടിംഗ് എൻജിനിയർ), നന്ദനം ജി. രാജേന്ദ്രൻ (റിട്ട. ജോയിന്റ് ഡയറക്ടർ ഫിഷറീസ് കൊല്ലം).