കൊല്ലം: വാളയാർ കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന്
അഖിലേന്ത്യ ഐക്യ മഹിളാസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കളക്ടറേറ്റിൽ സമാപിച്ചു. പ്രതിഷേധ യോഗം ആർ.എസ്.പി ദേശീയ സമിതി അംഗം കെ. സിസിലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലതിക കുമാരി അദ്ധ്യക്ഷ വഹിച്ചു. ലീലാമ്മ, സജിത ഷാജഹാൻ, മുംതാസ്, ശ്രീദേവി ദാസ്, ശ്രീദേവി, അനിഷ സലിം, മിനി അനിൽ, പൊന്നി വല്ലഭദാസ് എന്നിവർ സംസാരിച്ചു.