കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 31-ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. എസ്. അനിൽകുമാർ, സിബു വൈഷ്ണവ്, തുളസീധരൻ, സജീവ്, ജി. ലിബു, എസ്. ഷൈബു, പുഷ്പ പ്രതാപ്, പ്രിൻസ് സത്യൻ, വനിതാസംഘം ഭാരവാഹികളായ, മലാക്ഷി, ശാന്തമ്മ, വനജ, ശോഭനാ ശിവശങ്കരൻ, സുനില, ശശികല, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ എം.ആർ. ഷാജി, എൽ. അനിൽകുമാർ, പെരുമ്പുഴ സന്തോഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന് 'കുടുംബ ജീവിതത്തിലെ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബ ബഡ്ജറ്റും' എന്ന വിഷയത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊന്മല ക്ലാസെടുത്തു.