പുത്തൂർ : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ പുത്തൂരിൽ കുട്ടിക്കൂട്ടം ചിത്രംവരച്ച് പ്രതിഷേധിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മകളേ നീ തീ ആകുക എന്നതായിരുന്നു രചനാ വിഷയം. തുടർന്ന് നീതി ജ്വാല തെളിക്കലും നടന്നു. ചലച്ചിത്ര സംവിധായകനും തപസ്യ ജില്ലാ സെക്രട്ടറിയുമായ രഞ്ജിലാൽ ദാമോദരൻ ചിത്രം വരച്ച് വരവർണ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, സെക്രട്ടറി ഡി. സത്യരാജൻ, യൂണിറ്റ് പ്രസിഡന്റ് ദിലീപ് നന്ദനം, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പുത്തൂർ, രജീഷ് പുത്തൂർ, സേതു ഇടവട്ടം, രാഹുൽ, ജലജ എന്നിവർ നേതൃത്വം നൽകി.