navas
ശാസ്താംകോട്ട തടാകത്തീരത്തെ വൻമരങ്ങളെ മൂടുന്ന വള്ളിപ്പടർപ്പ്

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിൽ പായൽ നിറയുന്നതിനൊപ്പം തടാകത്തീരത്ത് പ്രത്യേകതരം വള്ളിപ്പടർപ്പ് പടർന്ന് പന്തലിക്കുന്നത് ചുറ്റമുള്ള വൃക്ഷങ്ങൾക്ക് ഭീഷണിയാകുന്നു. തടാകതീരത്തെ വലിയ മരങ്ങളിൽ പോലും വള്ളിപ്പടർപ്പ് പടർന്ന് കയറുകയാണ്. രണ്ട് വർഷം മുമ്പ് അമ്പലക്കടവ് ഭാഗത്താണ് വള്ളിപ്പടർപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇവിടുത്തെ ചെറിയ കാടുകളിലേക്ക് പടർന്ന് കയറിയ വള്ളിപ്പടർപ്പ് പിന്നീട് കൂടുതൽ ഭാഗങ്ങളിലേക്കും വലിയ മരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭാവിയിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ വരുത്താൻ സാദ്ധ്യതയുള്ള ഈ പ്രശ്നം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പാരിസ്ഥിതിക പ്രശ്നങ്ങൾ

സൂര്യപ്രകാശം പോലും നിലത്ത് പതിക്കാത്ത വിധത്തിൽ വള്ളിപ്പടർപ്പ് വൃക്ഷങ്ങളിൽ വ്യാപിക്കുന്നതിനാൽ തടാകതീരത്തെ നിരവധി ചെടികളുടെയും കുറ്റിക്കാടുകളുടെയും വളർച്ച കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വള്ളിപ്പടർപ്പ് പടർന്ന് കയുന്നതിനാൽ അധികമായാൽ വലിയ മരങ്ങൾ ഉണങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് മൂലം ഭാവിയിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായേക്കാം.