കരുനാഗപ്പള്ളി: മലയാള ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. കടയ്ക്കോട് സുരേന്ദ്രൻ യു.പി ജി.എസിൽ ഉദ്ഘാടനം ചെയ്തു. മാത്യഭാഷയും ജനാധിപത്യവും എന്ന വിഷയത്തിൽ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവും കാലടി സംസ്കൃത സർവകലാശാല മലയാള വിഭാഗം ഗവേഷകയുമായ എസ്. രൂപിമ പ്രഭാഷണം നടത്തി. മലയാള ഐക്യവേദി പിന്നിട്ട വഴികളും, കടമകളും ജില്ലാ ജോ. സെക്രട്ടറി തൊടിയൂർ രാധാകൃഷ്ണൻ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ.ഷൈലജ, വി. വിനയൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷീലാ ജഗധരൻ എന്നിവർ സംസാരിച്ചു.നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ എസ്.രൂപിമയെ അനുമോദിച്ചു. മണ്ഡലം സെക്രട്ടറി എം. പ്രകാശ് സ്വാഗതവും മുനിസിപ്പൽ സമിതി സെക്രട്ടി കെ.എസ്. രാജു കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.