കൊല്ലം: പഠനത്തിൽ മാത്രമല്ല പാഠ്യേതര കാര്യങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചാപ്റ്റർ കോളേജിന്റേതെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ചാപ്റ്ററിന്റെ നവാഗത വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച രക്ഷാകർത്തൃ - അദ്ധ്യാപക - വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഡയറക്ടർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.