കൊല്ലം: റേഡിയോ തരംഗ ചികിത്സയിൽ കൊല്ലത്ത് ആദ്യത്തെ ആർ.എഫ്.എ യന്ത്രം ഉള്ള ആശുപത്രി എന്ന നേട്ടം അയത്തിൽ മെഡിട്രീന ആശുപത്രിക്ക് സ്വന്തം. നൂതനമായ ക്ലോഷർ ഫാസ്റ്റ് ആർ.എഫ്.എ മെഷീന്റെ ഉദ്ഘാടനം കാർഡിയോളജിസ്റ്റും മെഡിട്രീന ഹോസ്പിറ്റൽ ചെയർമാനുമായ ഡോക്ടർ എൻ. പ്രതാപ് കുമാർ നിർവഹിച്ചു.
വെരിക്കോസ് വെയിൻ സർജറിയിൽ അതിനൂതന ചികിത്സാരീതിയാണ് റേഡിയോ തരംഗ ചികിത്സ. ഈ ചികിത്സയിൽ വേദന രഹിതവും പാടുകൾ ഇല്ലാത്തതും ഡേ കെയർ ചികിത്സ രീതിയും 24 മണിക്കൂറിനു താഴെ ആശുപത്രിവാസം തുടങ്ങിയവയാണ് ഇതിന്റെ പ്രയോജനമെന്നു മെഡിട്രീന ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ജനറൽ സർജറി വിഭാഗം മേധാവിയുമായ ഡോ. അർജുൻ ആത്മാറാം അറിയിച്ചു. ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. വത്സലകുമാരി, സീനിയർ കാർഡിയോളജിസ്റ്റ് ഡോ.മനു എന്നിവർ പ്രസംഗിച്ചു.