കൊട്ടാരക്കര: സത്യസായി സേവാ സംഘടനയുടെ ജില്ലാ ഘടകം വെണ്ടാർ ജ്ഞാനേശ്വര ക്ഷേത്രത്തിൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ ആരംഭിച്ചു. സത്യസായി സേവാ സംഘടന സംസ്ഥാനത്ത് ആരംഭിച്ച ആറ് പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഒന്നാണ് വെണ്ടാറിലേത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ഇവിടെ ചികിൽസയും മരുന്നുകളും ക്ലിനിക്കൽ പരിശോധനകളും സൗജന്യമായിരിക്കും.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതൽ ഇവിടെ ചികിൽസ ലഭ്യമാകും.
ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം പി. ഐഷാപോറ്റി.എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ഇ.മുകുന്ദൻ മുഖ്യാതിഥിയായി. ക്ലിനിക്കൽ ലാബ് കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതിയും ഫാർമസി ജില്ലാ പഞ്ചായത്തംഗം ആർ. രശ്മിയും ഉദ്ഘാടനം ചെയ്തു.
യുവജന ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗ്രാമ പഞ്ചായത്തംഗം ആർ.എസ്. ശ്രീ കല വിതരണം ചെയ്തു.ഗ്രമപ്പപഞ്ചായത്തംഗം ബിന്ദു, കെ.ബി. റാണികൃഷ്ണ, വി. ഉണ്ണികൃഷ്ണൻ, കെ. സുരേന്ദ്രൻ നായർ, ഡോ. രാമചന്ദ്രൻ, ഡോ. പ്രീതി മുരളി, ഡോ. ഗീതാജ്ഞലി, കെ. ഹരികൃഷ്ണൻ, സന്തോഷ് കുമാർ, രാജശേഖരൻ പിള്ള, എ.ആർ.മീനാക്ഷിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.