anchal-block
അഞ്ചൽ ബ്ലോക്ക് പഞ്ചയത്തിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഏറ്റുവാങ്ങുന്നു

അഞ്ചൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂ വസ്ത്രം ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കിയ ബ്ലോക്ക് പഞ്ചായത്തിനുള്ള ജില്ലാതല പുരസ്കാരം അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് പുരസ്കാരം ഏറ്റ് വാങ്ങി .ഇതോടനുബന്ധിച്ച് നടന്ന യോഗം മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.എം .നൗഷാദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ബി അബ്ദുൽ നാസർ ,പ്രോജക്ട് ഡയറക്ടർ ലാസർ ,ബ്ലോക്ക് സെക്രട്ടറി സൗമ്യ ഗോപാ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.