പത്തനാപുരം : കേരള ഫോക്കസ് കൾച്ചറൽ ചാരിറ്റബിൾ ഓർഗനൈസേഷന്റെ താലൂക്ക് കമ്മിറ്റി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്.വേണുഗോപാൽ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് എ.എസ്.ഐ ഗോപകുമാർ, മീനം രാജേഷ്, ഡി.എസ്. ജയരാജ്, സുനിത,എം.എൻ. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ട്, കവി അരങ്ങ് എന്നിവ നടന്നു.