കൊല്ലം: ജില്ലയുടെ തീരദേശ മേഖലയിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖേന 80 കോടി രൂപയുടെ വികസനം നടത്തുകയാണന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തിൽ മാത്രം 32 കോടി രൂപയുടെ വികസന പ്രവർത്തനമാണ് നത്തുന്നതെന്നും മന്ത്രി പറഞ്ഞു. കുഴിയം - മാമൂട്, ഉളിയങ്ങാട് - കേരളപുരം റോഡുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തീരദേശത്തെ റോഡുകൾക്ക് പുറമേ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങയിവയെല്ലാം നവീകരിക്കുകയാണ്. കുടിവെള്ള പ്രശ്നപരിഹാരത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. പുനലൂർ കുണ്ടറ മേഖലയിലെ മുഴുവൻ പൈപ്പ് ലൈനും മാറ്റുന്നുണ്ട്. ഞാങ്കടവ് പദ്ധതി പൂർത്തീകരണത്തോടെ ജില്ലയിൽ കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരം കാണാനാകും. അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികളിൽ ഭൂരിഭാഗവും തുറക്കാനായി. 508 എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കടം കയറിയ ഫാക്ടറി ഉടമകൾക്ക് ആശ്വാസമായി പലിശ സർക്കാർ വഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷനായിരുന്നു. കയർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എൽ. സജികുമാർ, സിന്ധു മോഹൻ, എസ്. ശ്രീദേവി, വി. ശോഭ, എസ്. ശ്രീകുമാർ, വി. പ്രസന്നകുമാർ, വിശ്വനാഥൻ പിള്ള, കെ. സോമവല്ലി, മുഹമദ് ജാഫി, എ. ജയ, എൻ. ഷൈലജ, രമ്യാ രാജൻ, കെ. ഗീത, വി. മനോജ്, ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരായ വി.കെ. ലോട്ടസ്, എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.