കൊല്ലം: ജോലിയിലുള്ള പ്രത്യേകത അനുസരിച്ച് സർക്കാർ ഡ്രൈവർമാരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചവിദ്യാഭ്യാസ അവാർഡ് വിതരണവും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രഅയപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ബി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജോസഫ് സ്വാഗതം പറഞ്ഞു.
വിരമിച്ചവർക്കുള്ള ഉപഹാര സമർപ്പണം ജോയിന്റ് കൗൺസിൽ സംസ്ഥാന സെകട്ടറി സുകേശൻ ചൂലിക്കാടും കുടുംബ സംഗമം ഉദ്ഘാടനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ. ഷാനവാസ് ഖാനും നിർവ്ഹിച്ചു. ജോയിന്റ് കൗൺസിൽ സെകട്ടേറിയറ്റ് അംഗം എം.എസ്. സുഗൈതാ കുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ , ജില്ലാ പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി കെ. വിനോദ്, ട്രഷറർ സി. മനോജ് കുമാർ, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബാലചന്ദ്രൻ, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ജി. ജയകുമാർ, എ. സന്തോഷ് കുമാർ, മനോജ് പുതുശ്ശേരി, എ. വിൻസന്റ്, ആർ. വിജയമോഹൻ പിളള, ഡി. വിജയകുമാർ, ടി. തോമസ്, രത്നാകരൻ നാടാർ, കുഞ്ഞുപണിക്കർ തുടങ്ങിയവർ സംസാരിച്ചു.