n
ഇടിമിന്നലേറ്റു ചത്ത വളർത്തുമൃഗങ്ങൾ

ശാസ്താംകോട്ട: കഴിഞ്ഞ ദിവസം രാത്രിയിൽലുണ്ടായ ശക്തമായ ഇടിമിന്നലിൽ ശൂരനാട് തെക്ക് കിടങ്ങയം ഭാഗത്ത് വ്യാപക നാശം. ഇടിമിന്നലേറ്റ് ഒരു പശുവും രണ്ട് ആടുകളും ചത്തു. നിരവധി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും തകരാർ പറ്റുകയും മതിൽ തകരുകയും ചെയ്തു. കിടങ്ങയം കന്നിമേൽ പ്രമോദ് ഭവനത്തിൽ മുരളീധരൻ പിള്ളയുടെ വീട്ടിലെ കറവപ്പശുവും ഒരു ആടും ആതിന്റെ കുട്ടിയുമാണ് ചത്തത്. ഇയാളുടെ വീടിന്റെ ഭിത്തികൾ ഇടിമിന്നലിൽ വിണ്ടു കീറുകയും ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുകയും ഗൃഹോപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന വിസ്മയത്തിൽ വിനോദിന്റെ മതിൽ ഇടിമിന്നലിൽ തകർന്നു.