school
നെട്ടയം ഗവ.എൽ.പി.സ്‌കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് നിർവഹിക്കുന്നു.

ഓയൂർ: അമ്പലംകുന്ന് നെട്ടയം ഗവ.എൽ.പി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും, പാചകപ്പുര ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ബി. രേഖയും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സനൽ, പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ, അദ്ധ്യാപിക ലീന, റിയാസ് എന്നിവർ സംസാരിച്ചു.