umaynalloor-
ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടുവിലക്കര ഷണ്മുഖ വിലാസം ലൈബ്രറിയിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയിലെ താലൂക്ക്തല കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടുവിലക്കര ഷണ്മുഖ വിലാസം ലൈബ്രറിയിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഉപരിപഠന സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്. കൊച്ചിൻ ബുസ സൊല്യൂഷൻസിലെ സുരേഷ് ഭാസ്കർ സെമിനാർ നയിച്ചു. ഷണ്മുഖവിലാസം ലൈബ്രറി പ്രസിഡന്റ് എസ്.ആർ. സജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കുമാർ സ്വാഗതവും താലൂക്ക് പ്രതിനിധി ഗിരീഷ് നന്ദിയും പറഞ്ഞു.