പാരിപ്പള്ളി: കിടപ്പുരോഗികൾക്ക് സാന്ത്വനമായി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസിന്റെ കാഴ്ച പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ആദ്യഘട്ടമായി കല്ലുവാതുക്കൽ പഞ്ചായത്തിലെ പത്ത് കിടപ്പുരോഗികൾക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തു.
ഹരിതഭൂമി പദ്ധതിയുടെ ഉദ്ഘാടനം പാരിപ്പള്ളി എസ്.ഐ രാജേഷ് നിർവഹിച്ചു. എ.ഡി.എൻ.ഒ സോമരാജൻ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈ നട്ടു. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, പാലിയേറ്റീവ് നഴ്സ് ഷീന, സ്റ്റാഫ് സെക്രട്ടറി രാജലക്ഷ്മി, സി.പി.ഒമാരായ സുഭാഷ് ബാബു, എൻ.ആർ. ബിന്ദു എന്നിവർ നേതൃത്വം നൽകി.