photo
ജെ.എസ്.എസ് ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തത്വാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹ്യ നീതിക്കായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ജെ.എസ്.എസെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ. രാജൻബാബു പറ‌ഞ്ഞു. ജെ.എസ്.എസ് ജില്ലാ പ്രവർത്തകസമ്മേളനം കരുനാഗപ്പള്ളി മെമ്പർ നാരായണപിള്ള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയവും അഴിമതിയും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ അഡ്വ. വി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എല്ലയ്യത്ത് ചന്ദ്രൻ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാട്ടുകുളം സലിം, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സഞ്ജീവ് സോമരാജൻ, ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.സി. ബീനാകുമാരി, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് കുമാർ, ജനാധിപത്യ യുവജന സമിതി സംസ്ഥാന പ്രസിഡന്റ് വി.പി. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടി. ഗീതാ വി. പണിക്കർ, അഡ്വ. ദീപ്തിദേവ്, കെ. ഗോപകുമാർ, പുറ്റിങ്ങൽ ദിവാകരൻ, വിൽസൻ വല്യത്ത്, കടവൂർ സി.എൻ. ചന്ദ്രൻ, അജിത്ത് നീലികുളം. വി. ശിവാനന്ദൻ, സുനിൽദത്ത്, അശോകൻ, വേലായുധൻ, അനിൽകുമാർ, തമ്പാൻ, പൊന്നാൻ എന്നിവർ പ്രസംഗിച്ചു. നിസാർ വടക്കേവിള അനുശോചനപ്രമേയവും നീലികുളം സിബു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പൊന്മന എസ്. അജയകുമാർ സ്വാഗതവും ശിവശങ്കരൻ നന്ദിയും പറഞ്ഞു.