പരവൂർ: സൃഷ്‌ടി ഫൗണ്ടേഷൻ കേരളയുടെ രണ്ടാമത് ഭഗവത്ഗീതാ സംഗമത്തിന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഭഗവത്ഗീതയുടെ പതിനെട്ട് അദ്ധ്യായങ്ങളെ പ്രതിനിധാനം ചെയ്ത് പതിനെട്ട് നിലവിളക്കുകൾ തെളിയിച്ചായിരുന്നു തുടക്കം. ജി.കെ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സർവാത്മ മിത്ര അദ്ധ്യക്ഷത വഹിച്ചു. ജി. ശശിധരൻ പിള്ള, കെ.വി. ശ്രീകണ്ഠൻ, സനൽ ചപ്പോത്തിൽ, പി. രാമചന്ദ്രകുറുപ്പ് എന്നിവർ സംസാരിച്ചു. ഡോ. എൻ. ഗോപാലകൃഷ്ണൻ, അഭിലാഷ് എന്നിവർ പ്രഭാഷണം നടത്തി. സമാപന സമ്മേളനം ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വി. കൃഷ്ണചന്ദ്രമോഹൻ, സർവാത്മ മിത്ര, ഉണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്. ജഗദീഷ് പനയം, എസ്. രമേഷ്, എച്ച്. അനിൽകുമാർ എന്നിവർ സംസാരിച്ചു.