കുലശേഖരപുരം: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കമർബാൻ അദ്ധ്യക്ഷത വഹിച്ചു. സുധർമ്മ, ജുമൈലെത്തുബീവി, രവീന്ദ്രൻ, അബ്ദുൽസലാം, റുബീന, ഷാജി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.