കൊല്ലം: കേരളപ്പിറവിയോടനുബന്ധിച്ച് തട്ടാമല ജ്ഞാനോദയം ഗ്രന്ഥശാലയിൽ കേരള ചരിത്രത്തെക്കുറിച്ച് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിൽ ഇർഫാന, പാർവ്വതി, ആസിയ ജഹാൻ എന്നിവർ ജേതാക്കളായി. വാർഡ് കൗൺസിലർ എസ്. സുജ സമ്മാനദാനം നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് ആർ. സെന്തിൽരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്. വിഷ്ണുദാസ്, എസ്. പ്രീതിഷ്, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.