photo
ഡി.വൈ.എഫ്.ഐ പ്രവർത്തകർ താലൂക്ക് ആശുപത്രി പരിസരം ശുചീകരിക്കുന്നു

കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ യുടെ സ്ഥാപകദിനത്തിന്റെ ഭാഗമായി കരുനാഗപ്പളളി ടൗൺ മേഖലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കംകുറിച്ചു. മേഖലാ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ കരുനാഗപ്പള്ളി ഗവ. ആശുപത്രിയും പരിസരവും ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളായ ഇ. ഷെറീഫ്, അജ്മൽ, ബിനു, സുഗീത്, ഇന്ദുരാജ്, ഷിബു തുടങ്ങിവർ നേതൃത്വം നൽകി.