തൊടിയൂർ: കരനെൽ കൃഷിയിൽ നൂറുമേനി വിളയിച്ച് തൊടിയൂരിലെ വനിതാ കർഷക കൂട്ടായ്മ. ജൈവവളം മാത്രം ഉപയോഗിച്ചാണ് അര ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തിയത്. ഹോമിയോ ഡോക്ടറായ ജി. ഗിരിജാദേവിയുടെ നേതൃത്വത്തിലുള്ള ജൈവ കേരളം ജെ.എൽ.ജി വനിത ഗ്രൂപ്പിലെ മറ്റംഗങ്ങൾ വാസന്തിയമ്മ, വത്സല, സുകുമാരി, ആലീസ് രാജു എന്നിവരാണ്. കളീക്കൽ ജി.ശങ്കരൻ കുട്ടി നായരാണ് കൃഷി ഇറക്കാൻ സ്ഥലം വിട്ടുനൽകിയത്.
ആർ. രാമചന്ദ്രൻ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, കൃഷി അസി. ഡയറക്ടർ ഷെറിൻ മുള്ളർ, കൃഷി ഓഫീസർ കെ.ഐ. നൗഷാദ്, തൊടിയൂർ വിജയൻ, ജി. രാമചന്ദ്രൻപിള്ള, കുറ്റിയിൽ ഇബ്രാഹിംകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ ജിജു ഷെമീർ മീനത്ത് എന്നിവർ സംസാരിച്ചു.