ammaariyan
ഓച്ചിറ മഠത്തിൽകാരാണ്മ നവയുഗം കലാസാഹിത്യ സാംസ്‌കാരിക വേദിയുടെയും ജനമൈത്രീ പോലീസിന്റെയും കുടുംബശ്രീ നിർഭയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ക്ലാസ് മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യണിക്കൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മഠത്തിൽകാരാണ്മ നവയുഗം കലാസാഹിത്യ സാംസ്‌കാരിക വേദിയുടെയും ജനമൈത്രീ പോലീസിന്റെയും കുടുംബശ്രീ നിർഭയുടെയും ആഭിമുഖ്യത്തിൽ കൗമാരക്കാർക്കും അവരുടെ അമ്മമാർക്കുമായി "അമ്മയറിയാൻ മകളും" ബോധവത്കരണ ക്ലാസ് നടത്തി. മഠത്തിൽ കാരാണ്മ ഗവ.എൽ.പി.എസിൽ നടന്ന ക്ലാസ് മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യണിക്കൽ മജീദ് ഉദ്ഘാടനം ചെയ്തു. ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു.

ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രകാശ്, സബ് ഇൻസ്‌പെക്ടർ എ. നൗഫൽ, അഡി. സബ് ഇൻസ്‌പെക്ടർ എം. നിസാക്ക് എന്നിവർ ക്ലാസ്‌ നയിച്ചു. കൗൺസലിംഗ് സൈക്കോളജിസ്റ്റ് ഷബാന മഠത്തിൽ ക്ലാസിന് നേതൃത്വം നൽകി. എൻ. കൃഷ്ണകുമാർ, എലമ്പടത് രാധാകൃഷ്ണൻ, നിർഭയ പ്രവർത്തകരായ ജെ. വിജയലക്ഷ്മി, ഡി. ശ്രീലത, രേണുക, എൽ. ലിജ നവയുഗം തുടങ്ങിയവർ സംസാരിച്ചു.