photo
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കേരളീയം പരിപാടിയുടെ സമാപന സമ്മേളനം അദ്ധ്യാപക അവാർഡ് ജേതാവ് പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കേരളീയം പ്രദർശനം സമാപന സമ്മേളനവും അവാർഡ് വിതരണവും അദ്ധ്യാപക അവാർഡ് ജേതാവ് പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി‌ഡന്റ് കെ. ബാബു പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. മണി, ഹെഡ്മിസ്ട്രസ് ബി. ഷൈലജ, അദ്ധ്യാപകരായ സജിത്, വി.എസ്. ശോഭ, സ്റ്റാഫ് സെക്രട്ടറി യോപ്പച്ചൻ, പ്രോഗ്രാം കൺവീനർ യു. പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.