അഞ്ചൽ: അയിലറ അണ്ടത്തൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. അയിലറ ഉത്രാടത്തിൽ മനോജിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ മനോജിനെ കാണാൻ ഇല്ലെന്ന് കാട്ടി ബന്ധുക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് റബർ തോട്ടത്തിൽ നിന്നും രാത്രി എട്ട് മണിയോടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആശയാണ് ഭാര്യ അശ്വിൻ,അഭിനവ് എന്നിവർ മക്കളാണ്.