photo
പ്രതികളായ ബർമൻ ബ്രജനും സുറാനും

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത ബംഗാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതികളായ രണ്ട് ബംഗാളി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുറാൻ (40), ബർമൻ ബ്രജൻ(59) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര ആക്കവിളയ്ക്ക് സമീപമുള്ള ഹോളോബ്രിക്സ് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു പ്രതികൾ. ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തേക്ക് ഞായറാഴ്ച വൈകിട്ട് എത്തിയ പെൺകുട്ടിയെ മറ്റാരും കാണുന്നില്ലെന്ന് ബോദ്ധ്യപ്പെട്ട പ്രതികൾ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾ ഓടി രക്ഷപെട്ടെങ്കിലും സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ്.ഐമാരായ രാജീവ്, സുരേഷ്, എസ്.സി.പി.ഒ ജയൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.