കൊല്ലം: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ തൊഴിലാളി വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് നവംബർ 13ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി ജില്ലാതല സായാഹ്ന ധർണ നടത്തി. കൊല്ലത്ത് ചിന്നക്കടയിൽ ഇന്നലെ വൈകിട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ് സരസ്വതിഅമ്മാളിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. സജീവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജി, ജില്ലാ ഭാരവാഹികളായ അരവിന്ദാക്ഷൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ധർണയിൽ മൂന്നുറിൽപ്പരം തൊഴിലാളികൾ പങ്കെടുത്തു.