കൊല്ലം: സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തോടൊനുബന്ധിച്ച് നടത്തുന്ന സെമിനാറുകൾ ആരംഭിച്ചു. ഇന്ന് പുനലൂർ റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് ചേരുന്ന സെമിനാർ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. റബർ മേഖല നേരിടുന്ന പ്രതിസന്ധി എന്നതാണ് വിഷയം.
വിദഗ്ദ്ധന്മാരും, ട്രേഡ് യൂണിയൻ നേതാക്കളും, തോട്ടം ഉടമകളും, വ്യാപാരികളും, തൊഴിലാളികളും പങ്കെടുക്കുമെന്ന് സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും സെക്രട്ടറി എസ്.ജയമോഹനും അറിയിച്ചു.
സ്വാഗതസംഘം
ഓഫീസ് തുറന്നു
കൊല്ലം: നവംബർ 11, 12 തീയതികളിൽ നടക്കുന്ന സി.ഐ.റ്റി.യു കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സി.ഐ.റ്റി.യു ഭവനിൽ സംസ്ഥാന സെക്രട്ടറി എൻ.പത്മലോചനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, സമ്മേളന സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.ഇ.ഷാനവാസ്ഖാൻ, സെക്രട്ടറി എ.എം.ഇക്ബാൽ എന്നിവർ പങ്കെടുത്തു.