കൊല്ലം : കേരള കോൺഗ്രസ് നേതാവും മുൻമന്ത്റിയുമായ ടി.എം. ജേക്കബിന്റെ 8-ാമത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നവംബർ 9 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൊല്ലം പ്രസ് ക്ലബിൽ നടക്കും. അനുസ്മരണ സമ്മേളനം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കല്ലട ഫ്റാൻസിസ് അദ്ധ്യക്ഷത വഹിക്കും. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണവും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രഭാഷണവും നടത്തും.