കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയെ ശല്യം ചെയ്തയാൾ പിടിയിൽ. പൂവറ്റൂർ പടിഞ്ഞാറ് അയണിവിള കിഴക്കതിൽ വീട്ടിൽ സജികുമാറാണ് (46) പിടിയിലായത്. പുത്തൂർമുക്കിൽ നിന്ന് കൊട്ടാരക്കരയ്ക്കുളള യാത്രമദ്ധ്യേയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് സജികുമാർ ബസിൽ നിന്നും ഇറങ്ങി ഓടി. യാത്രക്കാരും ബസ് ജീവനക്കാരും പ്രതിയെ ഓടിച്ചിട്ടുപിടിച്ച് കൊട്ടാരക്കര പൊലീസിന് കൈമാറുകയായിരുന്നു.