കുന്നത്തൂർ:കനത്ത മഴയെ തുടർന്ന് പള്ളിക്കലാറ്റിൽ ജല നിരപ്പുയർന്നത് ഭീഷണിയാകുന്നു. തൊടിയൂർ - പാവുമ്പാ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ബുദ്ധിമുട്ടിലായി. മുൻ പരിചയമില്ലാത്തവർക്കാണ് യാത്ര അപകടക്കണിയൊരുക്കുന്നത്. തൊടിയൂർ കായലിന്റെ മദ്ധ്യേ കൂടിയാണ് റോഡ് കടന്നു പോകുന്നത്. ജല നിരപ്പുയർന്നതോടെ പരിസരത്തുള്ള വീടുകളിലും വെള്ളം കയറി.കഴിഞ്ഞ പ്രളയത്തിൽ പള്ളിക്കലാർ കര കവിഞ്ഞൊഴുകി വൻ നാശ നഷ്ടമാണ് ഉണ്ടായത്.
പള്ളിക്കലാറ്റിലെ ചില ഭാഗങ്ങളിലാണ് ജലനിരപ്പുയർന്നത്. ഈ ഭാഗത്തെ തടയണയാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് ആരോപണവുമുണ്ടായിരുന്നു.ഇത് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അടക്കമുള്ളവർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.