kseb-1
കാവൽപ്പുര വൈമുക്കിൽ തകർന്നുവീണ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യുന്നു

കൊട്ടിയം: മുറിച്ച് മാറ്റുന്നതിനിടെ മരത്തടി 11 കെ.വി വൈദ്യുത ലൈനിന് മുകളിലേക്ക് വീണ് പോസ്റ്റും വൈദ്യുതി കമ്പികളും തകരുകയും ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാവൽപ്പുര വൈമുക്ക് റോഡിലായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ മരം മുറിക്കുന്നതിനിടെ തടി വൈദ്യുതി കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ചകിരിക്കട സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്ന് ഫയർഫോഴ്സ് സംഘവും വൈദ്യുതി ബോർഡ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി.