കൊല്ലം: പബ്ലിക് ലൈബ്രറി ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സാഹിത്യസാംസ്‌കാരിക പുസ്തകോത്സവത്തിന്റെ ഭാഗമായി യുവജനങ്ങളും സാംസ്‌കാരിക രംഗവും എന്ന വിഷയത്തിൽ നടന്ന സെമിനാർ യൂത്ത് കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ജി.ടി.അഞ്ജു കൃഷ്ണ അധ്യക്ഷത വഹിച്ചു. അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം എസ്.എൻ.കോളേജ് യൂണിയൻ ചെയർമാൻ എ.വിഷ്ണു സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ റാഫി പൂക്കോം നന്ദിയും പറഞ്ഞു.
ഇന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാഥികൻ പ്രൊഫ.വി.ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, കേരള സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.എസ്.നസീബ്, ആര്യകൃഷ്ണൻ, പാർവതി.ആർ.ബിജു, നികിത എന്നിവർ സംസാരിക്കും. നവംബർ 8ന് സമാപിക്കുന്ന പുസ്തകമേളയിൽ മികച്ച വൈജ്ഞാനിക പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും.