chirakkara
ചിറക്കരയിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റോസ്‌ഗാർ ദിനാചരണം പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 12-ാം വാർഡ് പോളച്ചിറ ഒഴുകുപാറ കോളനിയിൽ റോസ്ഗാർ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ.പി. അനിലകുമാരി, എം.ജി.എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനിയർ അമ്പിളി, ഓവർസിയർ പ്രിയ, ഡി.ഇ.ഒമാരായ ഷിനി, ശ്രീലേഖ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർ സിന്ധുമോൾ സ്വാഗതം പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്കുള്ള കാർഡ് വിതരണവും നടന്നു.