പുനലൂർ: ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ വീടിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മീറ്റർ ബോർഡ് കത്തി നശിച്ചു. പുനലൂർ നഗരസഭയിലെ കുതിരച്ചിറ മാനസിയിൽ ഡി. ബിനുവിന്റെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെയായിരുന്നു സംഭവം. ശക്തമായ മിന്നലും ഇടിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടമ വീട്ടിനുളളിലെ സ്വിച്ചുകൾ എല്ലാം ഓഫ് ചെയ്തിരുന്നതിൽ കൂടുതൽ നാശനഷ്ടം ഒഴിവായി.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം തീ അണയ്ക്കുകയായിരുന്നു.