np
മൺറോതുരുത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകർ വെള്ളക്കെട്ടിൽ പേപ്പർ കപ്പലിറക്കി പ്രതിഷേധിച്ചപ്പോൾ

 റോഡിലെ വെള്ളക്കെട്ടിൽ പേപ്പർ കപ്പലിറക്കിയും പ്രതിഷേധം

മൺറോതുരുത്ത്: ചിറ്റുമലയിൽ നിന്ന് മൺറോതുരുത്തിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായിട്ടും പുനർനിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് പ്രവർത്തകൾ വാഴ വച്ചും, പേപ്പർ കപ്പലിറക്കിയും, ചൂണ്ടയിട്ടും പ്രതിഷേധിച്ചു. റോഡ് തകർന്നത് മൂലം ഇതുവഴി സർവ്വീസ് നടത്തുന്ന പല സ്വകാര്യ ബസുകളും ട്രിപ്പ് മുടക്കുന്നതായി പ്രവർത്തകർ ആരോപിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

പ്രതിഷേധ സമരം കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം നിത്യൻ ബി. ഉദ്ഘാടനം ചെയ്തു. ഷിബു മൺറോ, ശ്യാംദേവ്, പ്രിയങ്കാ സുജിത്ത്, ഗോപൻ, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.