കൊല്ലം: മുൻ മുഖ്യമന്ത്റി ആർ. ശങ്കറിന്റെ ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കാൻ ആർ.ശങ്കർ ഫൗണ്ടേഷൻ കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചരമവാർഷിക ദിനമായ നവം.7ന് രാവിലെ 8 മണിക്ക് ശങ്കേഴ്സ് ആശുപത്രി അങ്കണത്തിലുളള സ്മൃതി മണ്ഡപത്തിൽ പഷ്പാർച്ചനയും 10 മണിക്ക് കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ അനുസ്മരണസമ്മേളനവും നടത്തും. ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് കോയിവിള രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തും. നിർദ്ധനരായ രോഗികൾക്കുളള ചികിത്സാ സഹായം കെ.പി.സി.സി നിർവാഹക സമിതിയംഗം മോഹൻ ശങ്കർ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ആദിക്കാട് മധു അറിയിച്ചു.