പുനലൂർ: തെന്മല 40-ാം മൈയിൽ കടുവാകലുങ്കിന് സമീപം ചരുവിളപുത്തൻ വീട്ടിൽ അനിലിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കിണറ്റിൽ പാമ്പിനെ കണ്ട ഉടമ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വാവസുരേഷ് കിണറ്റിൽ ഇറങ്ങി രാജവെമ്പാലയെ പിടി കൂടുകയായിരുന്നു. മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പെൺ രാജവെമ്പാലയ്ക്ക് 11 അടി നീളം ഉണ്ടായിരുന്നു.ഇതിനെ പിന്നീട് വനത്തിൽ വിട്ടു.