കടയ്ക്കൽ: ചിതറ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. മന്ത്രി കെ. രാജു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ഗഗാറിൻ സ്വാഗതം പറഞ്ഞു. ലൈഫ് ഭവന പദ്ധതി വീടുകളുടെ താക്കോൽ ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവിയും പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി. ശബരീനാഥ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കോട്ടപ്പുറം ശശി, രഞ്ജു വട്ടലിൽ, പി. ഷീജ, പഞ്ചായത്തംഗങ്ങളായ സുജിത കൈലാസ്, സന്ധ്യ, കലയപുരം സെയ്ഫുദീൻ, സുധാകരൻ, സി. വിജയൻ, ഗോപകുമാർ, ലിംസി രമണൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബുഹാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു , മടത്തറ അനിൽ, സെക്രട്ടറി നൗഷാദ്, കൃഷി ഓഫീസർ കിരൺ, അമ്പിളി എന്നിവർ സംസാരിച്ചു.