chc
ഞക്കനാൽ ചില്ല സാംസ്കാരിക സംഘടന ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സംഭാവന നൽകിയ വേസ്റ്റ് മാനേജ്മെന്റ് ഉപകരണങ്ങൾ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ നിഷയ്ക്ക് കൈമാറുന്നു

ഒാച്ചിറ: ഞക്കനാൽ ചില്ല സാംസ്കാരിക സംഘടന ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സംഭാവന നൽകിയ വേസ്റ്റ് മാനേജ്മെന്റ് ഉപകരണങ്ങൾ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ നിഷയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം അജയൻ അമ്മാസ്, ഗ്രാമ പഞ്ചായത്തംഗം വി.എൻ. ബാലകൃഷ്ണൻ, ചില്ല പ്രസിഡന്റ് ഷാനവാസ്, സെക്രട്ടറി സെൽവരാജ്, രാധാകൃഷ്ണൻ, റോഷൻ, രാകേഷ് അമ്മാസ് തുടങ്ങിയവർ സംസാരിച്ചു.