mla
ജില്ലാ പൊലീസ് സൊസൈറ്റിയുടെ കപ്പലണ്ടിമുക്കിൽ പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം സിറ്റി കമ്മിഷണർ ഓഫീസിൽ പ്രവർത്തിച്ചിരുന്ന ജില്ലാ പൊലീസ് സൊസൈറ്റിയുടെ നീതി മെഡിക്കൽ സ്റ്റോർ കപ്പലണ്ടിമുക്കിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തമാരംഭിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസി. കമ്മിഷണർ ജോർജ്ജ് കോശി, സൊസൈറ്റി
പ്രസിഡന്റ് എസ്. ഷൈജു, വൈസ് പ്രസിഡന്റ് എം.സി. പ്രശാന്തൻ, സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.ഒ.എ ഭാരവാഹികളായ ജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, കെ.പി.എ ഭാരവാഹികളായ ജിജു സി. നായർ, എസ്. അജിത് കുമാർ, വി.പി. ബിജു, എസ്. നജീം തുടങ്ങിയവർ പങ്കെടുത്തു.