കൊട്ടിയം: ആന്ധ്രയിലെ ഗൂഡൂരിൽ കൊല്ലൂർവിള പള്ളിമുക്ക് ഗോപാലശേരി സ്വദേശിയായ ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേവിള പള്ളിമുക്ക് ഇക്ബാൽനഗർ 98 മല്ലൻ തോടത്ത് വീട്ടിൽ പ്രസാദിന്റെയും രശ്മിദേവിയുടെയും മകനായ സൗരവ് പ്രസാദാണ് (19) മരിച്ചത്.ഗൂഡൂരിലെ മൈഥിലി നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ ബി.എസ് സി. നഴ്സിംഗ് വിദ്യാർത്ഥിയായ സൗരവ് കൂട്ടുകാരൊടൊപ്പം ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിനടുത്തുള്ള പുഴയിൽ കുളിക്കവെയാണ് അത്യഹിതം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.മൂന്നു മാസം മുമ്പാണ് നഴ്സിംഗ് പഠനത്തിനായി ചേർന്നത്. പൂജാ അവധി കഴിഞ്ഞ് കഴിഞ്ഞ മാസമാണ് കോളേജിലേക്ക് പോയത്. ഗുഡൂരിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. സഹോദരി: സാൻദ്ര പ്രസാദ്.